covid-image

കൊച്ചി: പത്തനംതിട്ടയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ

സംസ്ഥാനത്താകെ പ്രതിഷേധം ഉയരുകയാണ്. ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നൗഫലെന്ന് പൊലീസ് പറയുന്നു.ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.

സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരാണ് ഏറ്റെടുത്തത്. സാരി ധരിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൗസിന് പിന്നിലായി വലിയ വടിവാളുമായിയാണ് യുവതി നിൽക്കുന്നത്. 'കോവിഡ് ടെസ്റ്റിനായി 108 ആംബുലൻസിൽ ഹോസ്പിറ്റലിൽ പോകുവാൻ തയ്യാറെടുക്കുന്ന ചേച്ചി' എന്നാണ് അഷ്റഫ് ചിത്രത്തിന്റെ ഒപ്പം കുറിച്ചിരിക്കുന്നത്.