interview

തിരുവനന്തപുരം : കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിയുടെ (റെറ) അപ്പലേറ്റ് ട്രൈബ്യൂണൽ അംഗങ്ങളെ കണ്ടെത്താനുള്ള അഭിമുഖം പൂർത്തിയായി. ജുഡീഷ്യൽ,ടെക്‌നിക്കൽ വിഭാഗങ്ങളിലായി ഓരോ അംഗത്തെയാണ് നിയമിക്കുന്നത്. ഇതിനായി നാലു പേരുടെ ലിസ്റ്റ് സെലക്‌ഷൻ കമ്മിറ്റി ഉടൻ സർക്കാരിന് കൈമാറും. ഇതിൽ നിന്ന് രണ്ടു പേരെ സർക്കാർ തിരഞ്ഞെടുക്കും.

ഇന്നലെ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു അഭിമുഖം. പത്തു ജില്ലകളിലെ കളക്ടേറ്റുകളിൽ നിന്നായി 22 പേർ പങ്കെടുത്തു.

സെലക്‌ഷൻ കമ്മിറ്റി ചെയർമാനായ ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാർ,​ അംഗങ്ങളായ നിയമവകുപ്പ് സെക്രട്ടറി അരവിന്ദബാബു, ഹൗസിംഗ് സെക്രട്ടി ജയതിലക് എന്നിവരാണ് അഭിമുഖം നടത്തിയത്.

റിട്ട.ഹൈക്കോടതി ജഡ്ജി പി.ഉബൈദിനെ ട്രൈബ്യൂണൽ ചെയർമാനായി സർക്കാർ നേരത്തെ നിയമിച്ചിരുന്നു.

അതോറിട്ടിയിൽ ഒഴിവുള്ള ഒരംഗത്തെ കൂടി അടിയന്തരമായി നിയമിക്കണം. അതിന്റെ അഭിമുഖം ഉടൻ നടക്കും.