covid-cases

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകള്‍ ഒരു കുറവുമില്ലാതെ തുടരുകയാണ്. മിക്ക വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇപ്പോള്‍ കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം ആരംഭിച്ചിരിക്കുകയാണ്. ആന്ധ്രയില്‍ പ്രതിദിന രോഗബാധ വീണ്ടും 10000 കടന്നു വിവിധ സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിക്കാം.

ആന്ധ്രാപ്രദേശ്

കൊവിഡ് ഏറെ ആശങ്ക പരത്തുന്ന ആന്ധ്രാപ്രദേശില്‍ ഇന്നും പതിനായിരത്തിലധികം കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 10,601 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 73 മരണവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇതോടെ ആന്ധ്രാ പ്രദേശില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5,17,094 ആയി ഉയര്‍ന്നു. ഇതില്‍ 96769 സജീവ കേസുകളും 4,15,765 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 4,560 മരണമാണ് കൊവിഡ് ബാധമൂലമുണ്ടായിരിക്കുന്നത്.

തമിഴ്‌നാട്

ഇന്ന് സംസ്ഥാനത്ത് 5,684 കൊവിഡ് രോഗികളാണ് ഉള്ളത്. 87 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 4,74,940 ആയി ഉയര്‍ന്നു. ഇതില്‍ 50,213 സജീവ കേസുകളും 4,16,715 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 8,012 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൽഹി

രാജ്യതലസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇന്ന് 3,609 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 1,756 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും 19 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. നിലവില്‍ 1,97,135 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 1,70,140 രോഗമുക്തി കേസുകളും 4,618 മരണവും ഉണ്ട്. നിലവില്‍ 22,377 സജീവ കേസുകളാണുള്ളത്.

കര്‍ണാടക

കര്‍ണാടകയില്‍ 7,866 പേര്‍ക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഇന്ന് 146 മരണങ്ങള്‍ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചെത് ആശങ്ക ഉയര്‍ത്തുകയാണ്. സംസ്ഥാനത്ത് നിലവില്‍ 96,918 ആക്ടീവ് കേസുകളാണ് ഉള്ളത്. ചികിത്സയിലുണ്ടായിരുന്ന 7,803 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,08,573 ആയി ഉയര്‍ന്നു.

പശ്ചിമ ബംഗാൾ

ഇന്ന് മാത്രം 3,091 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സംസ്ഥാനത്ത് 1,86,956 രോഗികളാണ് ഉള്ളത്. അതില്‍ 1,60,025 പേരും രോഗമുക്തി പ്രാപിച്ച് ആശുപത്രി വിട്ടതായും നിലവില്‍ 23,254 സജീവ രോഗികളാളുള്ളത് എന്നും ആരോഗ്യമന്ത്രാലയും പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 2,677 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.