us-open

അമ്മയായ ശേഷം കോർട്ടിൽ തിരിച്ചെത്തിയ സെ​റീ​നയും​ ​-​പി​റൊ​ങ്കോ​വയും ക്വാ​ർ​ട്ട​റി​ൽ​ ​​ ​മുഖാമുഖം
വിക്‌ടോറിയ അസരങ്കയും ക്വാർട്ടറിൽ

ആർതർ ആഷെയിൽ 100-ാം വിജയം നേടി സെറീന

ന്യൂ​യോ​ർ​ക്ക്:​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​വ​നി​താ​ ​ക്വാ​ർ​ട്ട​റി​ൽ​ ​അ​മ്മ​യാ​യ​ ​ശേ​ഷം​ ​കോ​ർ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​യു.​എ​സ്.​താ​രം​ ​സെ​റീ​ന​ ​വി​ല്യം​സും​ ​ബ​ൾ​ഗേ​റി​യ​ൻ​ ​താ​രം​ ​സ്വെ​റ്റെന​ ​പി​റൊ​ങ്കോ​വ​യും​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ട​ത്തി​ന് ​ക​ള​മൊ​രു​ങ്ങി.​ 24​-ാം​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​കി​രീ​ടം​ ​തേ​ടി​ ​ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ ​സെ​റീ​ന​ ​വി​ല്യം​സ് ​ഗ്രീ​ക്ക് ​താ​രം​ ​മ​രി​യ​ ​സ​ക്കാ​രി​യെ​ 6​-3,​​6​-7,​​6​-3​ന് ​വീ​ഴ്ത്തി​യാ​ണ് ​​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​ആ​ർ​ത​ർ​ ​ആ​ഷെ​ ​കോ​ർ​ട്ടി​ൽ​ ​സെ​റീ​ന​യു​ടെ​ 100​-ാം​ ​വി​ജ​യ​മ​യി​രു​ന്നു​ ​ഇ​ത്.
​ ​ഇ​വി​ടെ​ ​ഏറ്റവും​ ​കൂ​ടു​ത​ൽ​ ​വി​ജ​യം​ ​നേ​ടി​യ​ ​താ​ര​വും​ ​സെ​റീ​ന​യാ​ണ്.​ 53​-ാം​ ​ത​വ​ണ​യാ​ണ് ​സെ​റീ​ന​ ​ഒ​രു​ ​ഗ്രാ​ൻ​ഡ് ​സ്ലാ​മി​ന്റെ​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ഫ്ര​ഞ്ച് ​താ​രം​ ​അ​ലി​സെ​ ​കോ​ർ​നെറ്റി​നെ​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​കീ​ഴ​ട​ക്കി​യാ​ണ് ​പി​റൊങ്കോ​വ​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി​യ​ത്.​ ​സ്കോ​ർ​:​ 6​-4,6​-7,6​-3.​ ​
അ​മ്മ​യാ​യ​ ​ശേ​ഷം​ ​കോ​ർ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​മറ്റൊരു​താ​രം​ ​വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യും​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ട്.​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​ചെ​ക്ക് ​താ​രം​ ​ക​രോ​ളി​ന​ ​മു​ച്ചോ​വ​യെ​യാ​ണ് ​അ​സ​ര​ങ്ക​ ​വീ​ഴ്ത്തി​യ​ത്.​ ​സ്കോ​ർ​:​ 5​-7,​ 6​-1,6​-4.​ ​ന​വോ​മി​ ​ഒ​സാ​ക്ക,​ ​എ​ലി​സെ​ ​മെ​ർ​ട്ട​ൻ​സ് ​എ​ന്നി​വ​രും​ ​അ​വ​സാ​ന​ ​എ​ട്ടി​ൽ​ ​ഇ​ടം​ ​നേ​ടി. പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​ഡൊ​മി​നി​ക്ക് ​തീം,​ ​ഡാ​നി​ൽ​ ​മെ​ദ്‌​വെ​ദേ​വ്,​ ​ആ​ന്ദ്രേ​ ​റൂ​ബ​ലേ​വ്,​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വെ​രേ​വ് ​എ​ന്നി​വ​രും​ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ​യോ​ഗ്യ​ത​നേ​ടി.
ബൊ​പ്പ​ണ്ണ​ ​സ​ഖ്യം​ ​പു​റ​ത്ത്
പു​രു​ഷ​ ​ഡ​ബി​ൾ​സി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​അ​വ​സാ​നി​ച്ചു.​ ​ക്വാ​ർ​ട്ട​റി​ൽ​ ​ഇ​ന്തോ​ ​-​ ​ക​നേ​ഡി​യ​ൻ​ ​സ​ഖ്യം​ ​രോ​ഹ​ൻ​ ​ബൊ​പ്പ​ണ്ണ​ ​-​ ​ഡെ​ന്നി​സ് ​ഷാ​പ്പ​ലോ​വ് ​സ​ഖ്യം​ ​ഡ​ച്ച് ​-​റു​മാ​നി​യ​ൻ​ ​ജോ​ഡി​ ​ജീ​ൻ​ ​ജൂ​ലി​യ​ൻ​ ​റോ​ജ​ർ​-​ ​ഹൊ​രേ​യ​ ​തെ​കാ​വു​ ​സ​ഖ്യ​ത്തോ​ട് ​നേ​രി​ട്ടു​ള്ള​ ​സെ​റ്റുക​ളി​ൽ​ 5​-7,​ 5​-7​ന് ​തോ​റ്റു. ഒരു മണിക്കൂർ 26 മിനിട്ട് മത്സരം നീണ്ടു. 2018ൽ ഫ്രഞ്ച് ഓപ്പണിലും യു.എസ് ഓപ്പണിലും ക്വാർട്ടറിൽ എത്തിയ ശേഷം ഗ്രാൻഡ്‌സ്ലാമിൽ ബൊപ്പണ്ണയുടെ ഏറ്രവും മികച്ച പ്രകടനമായിരുന്നു ഇത്തവണത്തേത്.

ലൈൻസ് ജഡ്ജിനെതിരെ സൈബർ ആക്രമണം:

പ്രതിഷേധവുമായി ജോക്കോവിച്ച്

ന്യൂയോർക്ക്: യു.എസ്. ഓപ്പണിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ജോക്കോയടിച്ച പന്ത് കൊണ്ട ലൈൻ ജഡ്‌ജിനെതിരെ സൈബർ ആക്രമണം. പാ​ബ്ലോ​ ​കാ​രാ​നോ​ ​ബു​സ്റ്റ​യ്ക്കെ​തി​രെ​യു​ള്ള​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​ഒ​രു​ ​പോ​യി​ന്റി​ന് ​പി​ന്നി​ൽ​ ​നി​ൽ​ക്ക​വെ​ ​ദേ​ഷ്യ​ത്തി​ൽ​ ​പു​റ​ത്തേ​ക്ക​ടി​ച്ച​ ​പ​ന്ത് ​വ​നി​താ​ ​ലൈ​ൻ​ ​ജ​ഡ്ജി​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​കൊ​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ജോ​ക്കോ​വി​ച്ചി​നെ​ ​അ​യോ​ഗ്യ​നാ​ക്കി​യ​ത്.​ ​ഇതിന് പിന്നാലെ സെർബിയൻ മാദ്ധ്യമങ്ങൾ ലൈൻ ജഡ്ജിയുടെ ഇൻസ്റ്രഗ്രാം അക്കൗണ്ടും മറ്രു വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു. ജോക്കോയുടെ അപ്രതീക്ഷിത പുറത്താകലിൽ നിരാശരായ അദ്ദേഹത്തിന്റെ ആരാധകർ ലൈൻ ജഡ്ജിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. എന്നാൽ വിവരമറിഞ്ഞ ജോക്കോവിച്ച് വനിതാ ജഡ്‌ജിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ലൈൻ ജഡ്‌ജി സംഭവത്തിൽ നിരപരാധിയാണെന്നും ഒരു തെറ്രും ചെയ്തിട്ടില്ലെന്നും അവർക്കെരതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും ജോക്കോവിച്ച് ആവശ്യപ്പെട്ടു. ലൈൻ ജഡ്ജിക്ക് ടെന്നീസ് ലോകത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.