കൊച്ചി: ഓരോരുത്തർക്കും പ്രിയപ്പെട്ട നിറങ്ങൾ ഉണ്ടാകും. ഒരു വാഹനം വാങ്ങുമ്പോൾ തങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിലുള്ള വാഹനമാകും തിരഞ്ഞെടുക്കുക. വാഹനത്തിന്റെ നിറവും ഒരു പ്രധാന ഘടകം തന്നെയാണ്. പൊതുവേ വെള്ള നിറത്തിനോടാണ് ആളുകള്‍ക്ക് താല്പര്യം.
ഗ്ലോബല്‍ ഓട്ടോമോട്ടീവ് കളര്‍ പോപ്പുലാരിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് വിപണിക്ക് പ്രിയം മൂന്ന് നിറങ്ങളോടാണ്. ഇതില്‍ വെള്ള നിറത്തിനാണ് വിപണിയില്‍ പ്രധാന്യം കൂടുതൽ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വെള്ള 38 ശതമാനവും, കറുപ്പ് 19 ശതമാനവും, ഗ്രേ 13 ശതമാനവും ആളുകള്‍ തെരഞ്ഞെടുക്കുന്നത്. റീസെയില്‍ മൂല്യമാണ് വെള്ള നിറത്തിന്റെ പ്രധാന ഗുണം. മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകള്‍ക്ക് റീസെയില്‍ മൂല്യം കൂടുതല്‍ ലഭിക്കും.
നിറങ്ങൾ വാഹനത്തിന്റെ സുരക്ഷയേയും ഇന്ധനക്ഷമതയേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് വീഡിയയിലൂടെ വിശദീകരിക്കുകയാണ് മോട്ടാർ വാഹന വകുപ്പ്. ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്ത് 80 % കാറുകളും ഇന്ത്യയിൽ 40 % കാറുകളും വെളുത്ത നിറത്തിലാണ് നിരത്തിലിറങ്ങുന്നത്. പുതു വാഹനങ്ങൾ വെളുത്ത നിറത്തിലാണെങ്കിൽ വില കുറവും സെക്കന്റ് ഹാൻഡ് വിപണികളിൽ വില കൂടുകയും ചെയ്യുന്നു.