woman

റാഞ്ചി: ആശ്രമത്തിൽ കടന്നുകയറി 40 വയസുള്ള സന്യാസിനിയെ ലൈംഗിക പീഡനത്തിനിരയാക്കി അക്രമിസംഘം. ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലെ 'മഹിള സത്‌സംഗ് ആശ്രമ'ത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പീഡനം നടക്കുന്ന സമയത്ത് മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റാണിദിഹിലെ ആശ്രമത്തിൽ ആ സമയം നാല് സാധ്വിമാരും ഒരു സാധുവുമാണ് ഉണ്ടായിരുന്നത്.

സ്ത്രീ സന്യാസിമാരെ ആക്രമികൾ മർദ്ദിച്ചുവെന്നും വിവരമുണ്ട്. പുലർച്ചെ 2.30 മണിയോടെ തോക്കുമായി ആശ്രമത്തിൽ കടന്നുകയറിയ സംഘം ഇവിടെയുള്ള സന്യാസിമാരെ ഭീഷണിപ്പെടുത്തി ഒരു മുറിയിലിട്ട് പൂട്ടിയ ശേഷമാണ് സന്യാസിനിയെ മാറി മാറി ഉപദ്രവിച്ചത്.

ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സന്യാസിനി ലോക്ക്ഡൗൺ മൂലം കുറച്ചു നാളുകളായി ആശ്രമത്തിൽ തന്നെ തങ്ങുകയായിരുന്നു.സന്യാസി പീഡിപ്പിക്കപ്പെടുന്ന സമയത്ത് മറ്റ് സന്യാസിമാർ തങ്ങളെ പൂട്ടിയിട്ട മുറിയിലെ ഫോണിൽ നിന്നും പൊലീസിനെ വിളിച്ചുവെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും ആക്രമികൾ കടന്നുകളയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്തുവെങ്കിലും പ്രധാന പ്രതികൾ ഒളിവിലാണ് എന്നാണു വിവരം. പ്രതികളിൽ ഒരാളെ തങ്ങൾക്കറിയാമെന്നാണ് സന്യാസിമാർ പറയുന്നത്. ആക്രമിക്കപ്പെട്ട സന്യാസിനി കടുത്ത മാനസിക സമ്മർദ്ദത്തിലാണെങ്കിലും പ്രതിയെ ഉടൻ തന്നെ തങ്ങൾ പിടികൂടുമെന്ന് അവർക്ക് ഉറപ്പ് നൽകിയതായി എസ്.പി രമേശ് വൈ.എസ് പറയുന്നു. പ്രതികളിൽ ഒരാളെ തങ്ങൾക്കറിയാമെന്നാണ് സന്യാസിമാർ പറയുന്നത്.