മുംബയ്: ബോളിവുഡ് നടി റിയാ ചക്രബർത്തിയെ റിമാൻഡ് ചെയ്തു. സെപ്റ്റംബർ 22 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തിരുന്നു. താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ സമ്മതിച്ചിട്ടുണ്ട്. നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് റിയയുടെ അറസ്റ്റ്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് റിയയെ വിട്ടിരിക്കുന്നത്.