covid-death

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. വടകര മമ്പള്ളി സ്വദേശി മുരളീധരൻ (65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ന് 13 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് കൊവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞത്.

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. അതേസമയം കേരളത്തിൽ ഇന്ന് 3026 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1862 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.