ശരീരഭാരം കുറയ്ക്കാൻ വളരെ മികച്ചതാണ് റാഗി സൂപ്പ് . റാഗിപ്പൊടി, തക്കാളി, ഉള്ളി, കാരറ്റ്, ഗ്രീൻപീസ്, വെളുത്തുളളി, മുളകുപൊടി എന്നിവ വെള്ളം ചേർത്ത് തിളപ്പിച്ചാണ് സൂപ്പ് തയാറാക്കേണ്ടത്. കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, നാരുകൾ എന്നീ പോഷകഘടകങ്ങൾ ധാരാളം റാഗിയിലുണ്ട്. ഇതിലുള്ള ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. റാഗിയിൽ ധാരാളമുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാകും. കാൽസ്യവും വിറ്റാമിൻ ഡിയും കൂടുതലായതിനാൽ അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. ഇതിലെ പോളിഫിനോളുകൾ,നാരുകൾ എന്നിവ പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇതിലെ ലെസിതിൻ,മെഥിയോണിൻ എന്നീ അമിനോ ആസിഡുകൾ കരളിൽ നിന്ന് കൊഴുപ്പ് വേർതിരിച്ചെടുത്ത് ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും റാഗി സഹായിക്കും. വിളർച്ച ചർമത്തിലെ ചുളിവ് എന്നിവയ്‌ക്ക് പ്രതിവിധിയായും റാഗി സൂപ്പ് ഉപയോഗിക്കാം.