kochamerica

'കൊച്ചുമേരിക്ക' വെബ് സീരിസിന്റെ ആദ്യ എപ്പിസോഡായ 'അളിയൻ മാന്യനാണ്' യൂട്യൂബിൽ ശ്രദ്ധ നേടി മുന്നോട്ട്. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴി ലോഞ്ച് ചെയ്ത സീരീസ് രതീഷ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമിച്ചിരിക്കുന്ന 'കൊച്ചമേരിക്ക' രസകരമാ നിരവധി കഥാസന്ദർഭങ്ങളാൽ സമൃദ്ധമാണ്. തങ്കം മോഹൻ, ആരോമൽ, ഫെവിൻ, സതീഷ്, ഷൈബിൻ, സുമേഷ്, ആതിര, മീന രാജ്, അമൽ എന്നിവരാണ് സീരിസിലെ അഭിനേതാക്കൾ. രതീഷ് കുമാർ, ജോസഫ് വിജീഷ്, അനൂപ് പല്ലിയാൻ എന്നിവരാണ് സീരിസിനായി സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഡി.ഒ.പി, അനൂപ് പവനൻ. എഡിറ്റർ ആദർശ് രഞ്ജിത്ത്.