kepel

ധാരാളം അപൂർവ സസ്യങ്ങളുള്ള ഇന്തോനേഷ്യയിൽ നിന്നുമെത്തിയ പഴമാണ് കെപ്പൽ. മാമ്പഴത്തിന്റെ രുചിയിലും സപ്പോട്ടയുടെ രൂപത്തിലും കാണപ്പെടുന്ന ഈ പഴം നമ്മുടെ നാടുകളിൽ അത്ര പരിചിതമായി തുടങ്ങിയിട്ടില്ല. ശരീര സുഗന്ധത്തിന് സഹായിക്കുന്ന മെർകാപ്റ്റൻ ഉത്പാദിപ്പിക്കാൻ കെപ്പൽ പഴത്തിനാകുന്നതിനാൽ പെർഫ്യൂം ഫ്രൂട്ട് എന്നും ഇത് അറിയപ്പെടുന്നു. കെപ്പൽ പഴങ്ങളിൽ ഡൈറൂട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ കല്ലുകൾ രൂപപ്പെടുന്നത് ഒഴിവാക്കി വൃക്കയുടെ നല്ല പ്രവർത്തനത്തിന് സഹായിക്കുകയും വൃക്കയിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യും. ഫ്ളേവനോയ്ഡ്,പൊളിഫിനോൾ എന്നിവയുള്ള കെപ്പൽ ഇല കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. കെപ്പലിന്റെ വേരുകളിലും വിത്തുകളിലും ആന്റി - ബാക്ടീരിയൽ, സാപൊണിൻ, പോളിഫിനോൾ, ക്വെർസെറ്രിൻ, വിറ്റാമിൻ സി, എ എന്നിവ അടങ്ങിയിരിക്കുന്നു.