covid-

ന്യൂയോർക്ക്: ആശങ്കയിലാഴ്ത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 27,721,036 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 900,845 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 19,808,601 പേർ രോഗമുക്തി നേടി.

രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ബ്രസീലിനെ പിന്നിലാക്കി രണ്ടാമതായി. ഇന്ത്യയെ കൂടാതെ അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 6,513,277 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 194,013 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,792,086 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 4,367,436 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 89,852 പുതിയ കേസുകളും 1,107 മരണങ്ങളുമുണ്ടായി. 73,923 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. 3,396,027 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 4,165,124 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 127,517 ആയി. 3,397,234 പേർ സുഖം പ്രാപിച്ചു. 17,330 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.