rain

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായി. സെപ്തംബർ 13 ഓടെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്തിന് സമീപം ഈ മാസത്തെ രണ്ടാമത്തെ ന്യൂനമർദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്നും മുന്നറിയിപ്പ് നൽകി.

നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലും വ്യാഴാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. അതേസമയം പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിക്കുകയാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.