uk

ലണ്ടൻ: യു കെയിൽ നിര്യാതനായ മലയാളിയും മണമ്പൂർ സ്വദേശിയുമായ നീലകണ്ഠൻ മാധവന്റെ (89) സംസ്കാരം വ്യാഴാഴ്ച രാവിലെ 10.15 നു സിറ്റി ഓഫ് ലണ്ടൻ ക്രിമറ്റോറിയത്തിൽ നടക്കും. സംസ്കാരത്തിനു മുൻപായി 8.30ന് ടി ക്രിബ്സിൽ വച്ച് പൂജ ഉണ്ടായിരിക്കും.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക.1972ൽ യു കെയിലെത്തിയ മാധവൻ കാനിംഗ് ടൌണിലെ പ്യൂരാഫുഡ്സിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: വിജയമ്മ മാധവൻ, ഭാര്യയും പ്യൂരാഫുഡ്സിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. നാല് മക്കളുണ്ട്: ശുബാ ദേവി (കേരളം), സിന്ധു(യു കെ ), ലത(യു കെ), സുനിൽ (യു കെ), മരുമക്കൾ: സുഗതൻ(കേരളം), മഞ്ജുലാൽ സുകുമാരൻ(യു കെ)

കൂടുതൽ വിവരങ്ങൾക്ക് മകൻ സുനിലുമായി ബന്ധപ്പെടുക: 07866 467998.