pradeep

കിളിമാനൂർ: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങില്ല. സ്ത്രീയുടെ പരാതിയെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സംഭവം നടന്ന ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ഫോറൻസിക് സംഘവും സംഭവസ്ഥലത്തെ തെളിവുകൾ ശേഖരിച്ചു. സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളും ശേഖരിച്ചതോടെ നടപടി ക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകില്ലന്ന് പാങ്ങോട് സി.ഐ സുനീഷ് കുമാർ അറിയിച്ചു.

യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് ശരിവയ്ക്കുന്ന വൈദ്യപരിശോധനാഫലവും കേസിനെ ബലപ്പെടുത്തുന്നു. കേസിൽ മറ്രു പ്രതികളില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി തിരികി പീഡിപ്പിച്ചതായാണ് സ്ത്രീയുടെ മാഴി. ഇത് ഉറപ്പിക്കണമെങ്കിൽ ശാസ്ത്രീയ തെളിവുകളുടെ ഫലം വരണം. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തുണികളുടെ ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. അങ്ങനയെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.

പീഡനവിവരം പുറത്തുവന്നതോടെ ​കു​ള​ത്തൂ​പ്പു​ഴ​ ​പ്രാഥമികാരോഗ്യ​ ​കേ​ന്ദ്രത്തിലെ​ ​(​പി.​എ​ച്ച്.​സി​)​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പ്ര​ദീ​പിനെ കഴിഞ്ഞദിവസം സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. മലപ്പുറത്ത് ഹോം നഴ്സായി ജോലിനോക്കുന്ന കുളപ്പുഴ സ്വദേശിയായ സ്ത്രീ നാട്ടിൽ ക്വാറന്റൈനിലായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ പ്രദീപ് തൻെറ ഭരതന്നൂരിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മൂന്നാംതീയതി ഉച്ചയ്ക്ക് വീട്ടിലെത്തിയ സ്ത്രീയ കൈകാലുകൾ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി രാത്രി മുഴുവൻ പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. പിറ്റേന്ന് രാവിലെ സ്ത്രീ അവശയായി വെള്ളറടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.