ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാൻ ആത്മഹത്യ ചെയ്തു. ഇയാൾ താമസിച്ചിരുന്ന ബരാക് സി ക്വാർട്ടറിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സെെനികനെ കണ്ടെത്തിയത്. മരിച്ച ജവാൻ ബഹദൂർ താപ്പയാണെന്ന് തിരിച്ചറിഞ്ഞു.
ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. ആത്മഹത്യ ചെയ്തതിന്റെ കാരണവും അറിവായിട്ടില്ല. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവമെന്നാണ് സൗത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്.