കൊച്ചി: പാലത്തായി പീഡനകേസിൽ പ്രതിയായ അദ്ധ്യാപകൻ പത്മരാജന് ജാമ്യം നൽകിക്കൊണ്ടുളള പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു.പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ
നൽകിയ ഹർജി ഹൈക്കോടതി തളളി. പോക്‌സോ കേസുകളിൽ ഇരയാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കാനുളള പൊതുനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പെൺകുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ടുണ്ടായിട്ടും വിചാരണ കോടതി ജാമ്യം നൽകിയ നടപടി ശരിയല്ലെന്ന് കുട്ടിയുടെ അമ്മ വാദിച്ചു. നേരത്തെ കുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്നും ഭാവനയിൽ നിന്നും കഥകളുണ്ടാക്കി അവതരിപ്പിക്കുന്ന ശീലമുണ്ടെന്നും സാമൂഹിക നീതി വകുപ്പിലുളള ക്ളിനിക്കൽ സൈക്കോളജിസ്‌റ്റുകൾ കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചിരുന്നു. ഈ നിലപാട് വലിയ വിവാദമായിരുന്നു.
താൻ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവിയായതിനാലാണ് ആരോപണമെന്നും പ്രതി പത്മരാജൻ കോടതിയെ അറിയിച്ചു.