ഡാൻസറായും അഭിനേത്രിയായുമൊക്കെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ദിവ്യ ഉണ്ണി. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രണ്ട് ചിത്രങ്ങളും ഹൃദയസ്പർശിയായ ഒരു കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ ഇളയമകൾ ഐശ്വര്യയ്‌ക്കൊപ്പമുള്ള 'ക്യൂട്ട്' ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
നൃത്തം ചെയ്യാനായി ഒരുങ്ങിയിരിക്കുന്ന അമ്മയെ കൗതുകപൂർവം നോക്കുകയാണ് മകൾ. കുട്ടിയുടെ ക്യൂട്ട് നോട്ടം ആരാധകരുടെ മനവും കീഴടക്കികഴിഞ്ഞു. 'തിരശ്ശീലയ്ക്ക് പിന്നിൽ വളരെ മികച്ചത്. ചുറ്റുപാടും സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന അവളുടെ കൗതുകകരമായ ചെറിയ കണ്ണുകൾ കാണുമ്പോൾ പൂർണ്ണമായ ആനന്ദം. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും നമ്മുടെ കുട്ടികൾക്ക് ഓർമകൾ സമ്മാനിക്കുന്നു. ഒരുമിച്ച് കൂടുതൽ ഓർമ്മകൾ ഉണ്ടാക്കുകയാണ് ഇവിടെ'- നടി കുറിച്ചു.