reliiance-jio

സാധാരണക്കാരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജിയോ.എങ്ങനെയാണെന്നല്ലേ? ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ വിലകുറഞ്ഞ 10 കോടി സ്മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഈ വർഷം ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ പുതിയ ഫോണുകൾ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോ‌ർട്ടുകൾ.

റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മ്മിച്ചായിരിക്കും വിപണിയിലെത്തിക്കുക എന്നാണ് സൂചന. റിലയന്‍സില്‍, ഗൂഗിൾ 4,500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇത് സാധാരാണക്കാരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാ‌ർത്തയാണ്. പോക്കറ്റ് കാലിയാകാതെ ഫോണുകൾ സ്വന്തമാക്കാൻ കഴിയും.4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് മുകേഷ് അംബാനി മുമ്പ് പറഞ്ഞിരുന്നു.