indo-china

ന്യൂഡൽഹി: ലഡാക്ക് നിന്ത്രണരേഖയിൽ ഇന്ത്യ ചെെന സംഘർഷ സാദ്ധ്യതയ്ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. സംയമന ചർച്ചകൾ സജീവവുമാണ്. എന്നാൽ ഒരുകാലത്ത് ഇന്ത്യ ചെെന തർക്കം ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കിടയിലെ വിഭജനത്തിനിടയാക്കിയത് ഇന്നും ചർച്ചകളിൽ ഉന്നയിക്കപ്പെടുന്നതാണ്. 1962ൽ നടന്ന ഇന്ത്യ-ചൈനാ യുദ്ധത്തിൽ ഇന്ത്യയിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകൾ ചെെനീസ് നിലപാട് സ്വീകരിച്ചു എന്നതടക്കം ഇന്നുന്നയിക്കപ്പെടുന്ന വിഷയങ്ങളാണ്.

ഇന്ത്യ-ചെെന തർക്കം 1959ലാണ് തുടക്കമിട്ടത്. അന്ന് ചെെനീസ് സെെന്യത്തിന്റെ ആക്രമണത്തിൽ 10 ഇന്ത്യൻ സി ആർ പി എഫ് ഉദ്യോഗസ്ഥർക്ക് വീരമൃത്യുവരിക്കേണ്ടി വന്നു. തുടർന്ന് അത് കലാശിച്ചത് 1962ലെ ഇന്ത്യ-ചെെന യുദ്ധത്തിലേക്കാണ്. കിഴക്കൻ ലഡാക്കിലന്നുണ്ടായ സംഭവം ഇന്ത്യൻ സർക്കാരിന് കനത്ത തിരിച്ചടിയായി. അക്കാലത്ത് രാജ്യത്ത് ഏറ്റവും ജനപ്രിയ പാർട്ടിയിലെ രണ്ടാമതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സി പി ഐ). ഇന്ത്യ ചെെന തർക്കം സി പി ഐക്കുള്ളിലും അന്ന് വിള്ളലുകളുണ്ടാക്കി. 1962ൽ സി പി എം പിളർപ്പിന് കാരണമായി. ഇടതുപക്ഷ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ആ എതി‌‌‌ർപ്പ് തന്നെയായിരുന്നു.

രാജ്യത്തിന്റെ സ്വാതന്ത്രദിനാന്തര കാലം മുതൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ മുഖമായി മാറിയ പാർട്ടിയിൽ അവഗണനകളുണ്ടായിട്ടുണ്ട്. പാർട്ടിക്കുള്ളിൽത്തന്നെ ഇന്ത്യൻ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന സ്വഭാവങ്ങളെ കുറിച്ച് ഒന്നിൽ കൂടുതൽ വിഭാഗങ്ങളുടലെടുത്തു. എന്നാൽ 1962ലെ യുദ്ധമായിരുന്നു അന്തിമ വിഭജനം പാർട്ടിക്കുള്ളിൽ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കൊളോണിയൽ ശക്തികൾ കുറയുന്ന ഘട്ടത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകമെമ്പാടും സമ്മർദം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ-ചെെന ത‌ർക്ക സ്വീധീനവും വരുന്നത്.

1962ലെ ചെെന യുദ്ധത്തിന് മുമ്പുള്ല സി പി ഐ രാഷ്ട്രീയം

1920ലാണ് സി പി ഐ ഉടലെടുത്തത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയ ഇന്ത്യൻ വിപ്ലവകാരികളിൽ നിന്ന് ഇന്ത്യയിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടി സൃഷ്ടിക്കാൻ കമ്യൂണിസ്റ്റ് ഇന്റെർനാഷണൽ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു സി പി ഐ. ദേശീയ പ്രസ്ഥാനത്തിന്റെ കാര്യത്തിലും പാർട്ടിക്ക് അവ്യക്തമായ നിലപാടായിരുന്നു.

1940കളിൽ ഒരുവശത്ത് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനുള്ള ഗാന്ധിയുടെ ആഹ്വാനവും മറുവശത്ത് രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാരെ പിന്തുണയ്ക്കാൻ സോവിയറ്റ് യൂണിയന്റെ അഭ്യർത്ഥനയും നേരിട്ടപ്പോൾ സി പി ഐ ഏത് ഭാഗത്തെന്ന ചിന്തവന്നു. സ്വാതന്ത്ര്യസമരത്തിൽ നിന്ന് അകന്നു നിന്നു.

indo-china

1950കളുടെ അവസാനത്തിലും 60കളുടെ തുടക്കത്തിൽ ചെെന-സോവിയറ്റ് ബന്ധങ്ങളുടെ തകർച്ചയും കമ്യൂണിസ്റ്റിന് ഇടയിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. മാർകിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളെ ചൊല്ലി രണ്ട് കമ്യൂണിസ്റ്റ് ശക്തികളും തമ്മിൽ തർക്കങ്ങൾക്ക് വഴിവച്ചു. അതേസമയം സോവിയറ്റ് യൂണിയൻ ഇന്ത്യയിൽ ഒരു സഖ്യ കക്ഷിയെ കണ്ടെത്തിയിരുന്നു. ഇക്കാലത്ത് നെഹ്റുവിന്റെ വിദേശനയത്തിന് പിന്തുണ നൽകണമെന്ന് സോവിയറ്റ് യൂണിയൻ സി പി ഐയോട് അഭ്യർത്ഥിച്ചു. നെഹ്റുവിന് പിന്തുണ നൽകണമെന്ന സോവിയറ്റ് യൂണിയന്റെ ആഹ്വാനത്തോട് യോജിക്കാത്തവർ ചെെനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് മാർഗ നിർദേശം തേടി.

1962ലെ യുദ്ധവും സി പി ഐയിലെ പിളർപ്പും

ഈ പ്രതിസന്ധി ഘട്ടത്തിലാണ് ദലെെലാമയുടെ ഇന്ത്യയിലേക്കുള്ള വരവ്. 1959ലായിരുന്നു അത്. ടിബറ്റൻ പ്രക്ഷോഭത്തെ ചെെനക്കാർ ക്രൂരമായി അടിച്ചമർത്തിയപ്പൾ സി പി ഐ ഒരുമിച്ച് നിന്നു. ഇക്കാലത്ത് തന്നെയാണ് ചെെനീസ് സെെന്യം ലഡാക്കിലുണ്ടെന്ന് നെഹ്റു വെളിപ്പെടുത്തിയപ്പോൾ അതിന് സി പി ഐ പ്രാധാന്യം കുറച്ച് കാണുകയും ചെയ്തത്.

ചെെനയുടെ ഇന്ത്യൻ ബന്ധങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നിരുന്നു. അന്ന് ബോംബെയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ കമ്യൂണിസ്റ്റുകാർ പരസ്യമായി വിയോജിച്ചു. നെഹ്റുവിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

indo-china

കൊൽക്കത്ത വിമതരുടെ പ്രമേയം പരാജയമായിരുന്നു. സംഭവത്തിൽ പാർട്ടി ജനറൽ സെക്രട്ടറി അജോയ് ഘോഷ് രണ്ട് വിഭാഗങ്ങൾക്കിടയിൽ മധ്യസ്ഥത വഹിച്ചു. പാർട്ടി ഐക്യപ്പെട്ടു. എന്നാൽ ഇത് നിശ്ചിതകാലത്തേക്കായിരുന്നു. ഒരു മാസത്തിന് ശേഷം കൊൽക്കത്ത പ്രമേയത്തിനെതിരെ പൊതുജനങ്ങളുടെ തിരിച്ചടിയായിരുന്നു അത്. സി പി ഐയിൽ നിന്നുള്ള ദേശീയവാദികളുടെ ഒരു വിഭാഗം പാർട്ടിയുടെ നിലപാടിൽ അതൃപ്തി അറിയിച്ചു.

മക്മോഹൻ ലെെൻ ഇന്ത്യയുടെ സ്വാഭാവിക അതിർത്തിയായിരുന്നെന്നും ചെെന വിട്ടുപോകാൻ വിസമ്മതിച്ചതായും ഇന്ത്യൻ പ്രദേശം അധിനിവേശത്തിലാണെന്നും മഹാരാഷ്ട്രയിലെ കമ്യൂണിസ്റ്റികാർ വ്യക്തമാക്കി. രാജ്യം മുഴുവൻ നെഹ്റുവിന് ഒപ്പം നിൽക്കണമെന്ന് സി പി ഐ സ്ഥാപക നേതാക്കളിൽ ഒരാളായ എസ് എ ഡാംഗെ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എ കെ ഗോപാലൻ, സി പി ഐ നാതാവായിരുന്ന ഹിരേന്ദ്രനാഥ് മുഖർജി എന്നിവർ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ നിന്ന് വിയോജിപ്പുമുണ്ടായി. അതേസമയം, ശക്തമായ ചെെനീസ് വിഭാഗം പാർട്ടിക്കുള്ളിൽ തുടർന്നു. 1962ൽ ചെെനീസ് സെെന്യം ഇന്ത്യയെ ആക്രമിച്ചപ്പോൾ ചെെനയുമായി സഖ്യമുണ്ടാക്കിയ ആയിരക്കണക്കിന് പാർട്ടി അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഡാംഗെ സഹായിച്ചു.