covid-19

ന്യൂഡൽഹി: പ്ലാസ്മ തെറാപ്പി കൊവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് ഫലപ്രദമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഏപ്രിൽ 22 മുതൽ ജൂലായ് 14 വരെ ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളിലാണ് പഠനം നടത്തിയത്. നിരവധി സംസ്ഥാനങ്ങള്‍ പ്ലാസ്മ തെറാപ്പിക്കുള്ള അനുമതി തേടിയ സാഹചര്യത്തിലായിരുന്നു പ്രതികരണം.


കൊവിഡ് മുക്തനായ ഒരാളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ എടുത്ത്, ആ ആന്റിബോഡികളെ കൊവിഡ് ബാധിതന് നൽകുന്നതിലൂടെ അവരിൽ അണുബാധയെ ചെറുക്കാനുള്ള പ്രതിരോധം കൂട്ടുകയാണ് പ്ലാസ്മ തെറാപ്പിയിലൂടെ ചെയ്യുന്നത്. 1210 രോഗികളെ പഠനത്തിന് വിധേയമാക്കിയിരുന്നു.


കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊവിഡ് രോഗികളെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയമാക്കിയിരുന്നു.പ്ലാസ്മ തെറാപ്പി കൊവിഡിനുള്ള മാന്ത്രിക മരുന്നല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിപുലമായ പരീക്ഷണങ്ങള്‍ക്കുശേഷം മാത്രമേ ഫലത്തെക്കുറിച്ച് തീര്‍പ്പുപറയാനാവുകയുള്ളൂവെന്നും ആരോഗ്യ വിദഗ്ദ്ധർ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.