fishing-boat

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വള‌ളം മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികൾ മരിച്ചു. ശക്തമായ തിരയിൽ പെട്ട് വള‌ളം മറിഞ്ഞാണ് അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്‌റ്റിൻ(34), അലക്‌സ്(45), തങ്കച്ചൻ(52)എന്നിവർ മരിച്ചത്. ആകെ അഞ്ചുപേർ വള‌ളത്തിൽ ഉണ്ടായിരുന്നു.

ജില്ലയിൽ ഇന്ന് മഴ വ്യാപകമാണ്. ശക്തമായ കാ‌‌‌‌റ്റിനും തിരമാലയ്‌ക്കും സാദ്ധ്യതയുള‌ളതിനാൽ ആരും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.