ഒഡീഷ: ഒഡീഷയിലെ ഭണ്ഡരംഗി സിര്‍കി വനമേഖലയില്‍ പൊലീസുമായി ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു എസ്.ഒ.ജി ജവാന് പരിക്കേറ്റതായി കലഹണ്ടി എസ്.പി ബട്ടുല ഗംഗാധര്‍ പറഞ്ഞു
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ എട്ടിന് കാന്ധമല്‍ അതിര്‍ത്തിയിൽ
കലഹണ്ടി പോലീസ് ഒരു ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഈ പ്രവര്‍ത്തനത്തില്‍, എസ്.ഒ.ജിയുടെയും ഡി.വി.എഫിന്റെയും രണ്ട് സംയോജിത ടീമുകള്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 9 ന് രാവിലെ 11.00 ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. എസ്.ഒ.ജി,ഡി.വി.എഫ് യുടെ ഒരു സംഘത്തിന് നേരേ മാവോയിസ്റ്റുകൾ വെടിവയ്പ് നടത്തി. തുടർന്ന് അരമണിക്കൂറോളം വെടിവയ്പ് നീണ്ടുനിന്നു. പരിക്കേറ്റ ജവാനെ പോലീസ് സേന സംഭവസ്ഥലത്ത് നിന്ന് മാറ്റി. എസ്.ഒ.ജി, ഡി.വി.എഫ്, സി.ആര്‍.പി.എഫ് എന്നിവയുടെ കൂടുതല്‍ ടീമുകളെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തേക്ക് അയച്ചു.