camp

ദോഹ: അടിയന്തര അറ്റസ്റ്റേഷന് മാത്രമായി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ സെപ്തംബർ 12ന് പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തും. എംബസിയിൽ ഓൺ‌ലൈൻ അപ്പോയിന്റ്മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് അടിയന്തര പവർ ഒഫ് അറ്റോർണി/പി.സി.സി/ഒറിജിനൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകൾ മുതലായവയ്ക്ക് അപേക്ഷിക്കാം. വാട്സാപ്പ് നമ്പറായ 33059647ൽ സെപ്തംബർ ഒമ്പതിനകം ഇനി പറയുന്ന ഫോർമാറ്റിൽ അയക്കണം:1. പേര്, 2. പാസ്‌പോർട്ട് നമ്പർ 3. ക്യു ഐഡി നമ്പർ. 4. മൊബൈൽ നമ്പർ. 5. ഇമെയിൽ ഐഡി 6. ആവശ്യപ്പെടുന്ന സർവീസ് 7. അടിയന്തര സർവിസ് അവശ്യപ്പെടുന്ന കാരണം 8. ഓൺലൈൻ അപ്പോയിന്റ്മെന്റ് ലഭിച്ച തീയതി. ഇതിനു ശേഷം അപ്പോയിന്റ്മെന്റ് സ്ഥിരീകരണം, സമയം എന്നിവ വാട്സാപ്പ് വഴി അപേക്ഷകരെ അറിയിക്കും. കോൺസുലർ ക്യാമ്പ് പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ്.