uae-israel-treaty

വാഷിംഗ്ടൺ: യു.എ.ഇ- ഇസ്രയേൽ ബന്ധം സൗഹാർദ്ധപരമാക്കുന്നതിനുള്ള 'മിഡിൽ ഈസ്റ്റ് സമാധാന കരാർ' ഒപ്പുവയ്ക്കുന്നത് 15ന് വാഷിംഗ്ടണിലെ വൈറ്റ്ഹൗസിൽ വച്ച്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്ര ഉടമ്പടി യാഥാർത്ഥ്യമാകുന്നതിന് ആതിഥേയത്വം വഹിക്കും.

യു.എ.ഇയുമായുള്ള സമാധാനകരാർ ഒപ്പിടുന്ന ചടങ്ങ് വൈറ്റ് ഹൗസിൽ നടക്കുമെന്നും അതിനുള്ള ക്ഷണം പ്രസിഡന്റ് ട്രംപിൽ നിന്നും ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്വീറ്റ് ചെയ്തു.

15ലെ ചടങ്ങിൽ ഇസ്രേയൽ സംഘത്തെനെതന്യാഹുവും, യു.എ.ഇ സംഘത്തെ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിൻ സയ്യിദ് അൽ-നഹ്യാനും നയിക്കും.

കഴിഞ്ഞ ആഗസ്റ്റ് 13ന് വൈറ്റ് ഹൗസാണ്,

യു.എ.ഇയും ഇസ്രയേലും സാധാരണ രീതിയിലുള്ള നയതന്ത്ര ബന്ധം തുടങ്ങാൻ ധാരണയായ കാര്യം ലോകത്തെ ആദ്യം അറിയിച്ചത്. 18 മാസത്തോളം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ആശയവിനിമയത്തിന് ശേഷമാണ് ഈ കരാർ.