തൃശൂർ: ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 23 ആയി പുതുക്കി. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഗുണഭോക്താക്കൾക്ക് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിന് കഴിയാതെ വന്നതിനാലാണ് സമയം നീട്ടിയത്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.