covid

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് സമ്പർക്കവ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് 531 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 502 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 613 പേർ രോഗമുക്തി നേടുകയും ചെയ്തു. 26 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലായിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആറ് മരണങ്ങളാണ് ജില്ലയിൽ കൊവിഡ് മൂലമെന്ന് കണ്ടെത്തിയത്.ഓഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന്‍ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്‌ളോറാമ്മ (76) എന്നിവരാണ് മരണമടഞ്ഞത്.

തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നീ വാർഡുകൾ ഇന്ന് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റിച്ചല്‍ (10, 11, 12,) എന്നീ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.