banana-stem-soup-

ഔഷധസമ്പന്നമാണ് വാഴപ്പിണ്ടി സൂപ്പ്. വാഴപ്പിണ്ടി,ഉള്ളി,വെളുത്തുള്ളി, ഉപ്പ്, എന്നിവ ഒരുമിച്ച് വെള്ളം ചേർത്ത് വേവിച്ച് കുരുമുളകുപൊടി ചേർത്ത് ഉപയോഗിക്കാം. വേവിച്ചെടുത്ത കഷണങ്ങൾ അരച്ച് കുറുക്കിയെടുക്കുന്നതും രുചികരമാണ്. ഔഷധഗുണങ്ങളെക്കുറിച്ച് അറിയാം.

വാഴപ്പിണ്ടി സൂപ്പ് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളും. മികച്ച ദഹനം സാദ്ധ്യമാക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ നാരുകളും ഇതിലടങ്ങിയിരിക്കുന്നു. വൃക്കയിലെ കല്ല്, അണുബാധ എന്നിവ തടയാൻ ഔഷധമായും വാഴപ്പിണ്ടി സൂപ്പ് ഉപയോഗിക്കാം. കലോറി വളരെ കുറവാണ്. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കും. ഭാരം കുറയ്‌ക്കും. ഇതിലെ വിറ്റാമിൻ ബി 6, ഇരുമ്പ് എന്നിവ രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ്

വർദ്ധിപ്പിക്കും. പൊട്ടാസ്യം കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നു. അസിഡിറ്റി ,നെഞ്ചെരിച്ചിൽ എന്നിവയുള്ളവർ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ വാഴപ്പിണ്ടി സൂപ്പ് ഉപയോഗിക്കുന്നത് രോഗശമനം നല്‌കും.