aju-vargheese

സിനിമാ മേഖലയുടെ കാര്യം വലിയ കഷ്‌ടത്തിലാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാൻ തുടങ്ങിയെന്ന് നടൻ അജു വർഗീസ്. 'നമ്മൾ എന്തൊക്കെ പ്ളാൻ ചെയ്‌തിരുന്നു. അതൊക്കെ നടന്നോ? പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരുവർഷത്തോളം നഷ്‌ടമായില്ലേ? ഒന്നുകിൽ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ലെന്ന് കരുതണം. അല്ലെങ്കിൽ മാറുന്നതുവരെ കാത്തിരിക്കണം'.- കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അജു മനസു തുറന്നത്.

'നമ്മൾ നമ്മുടെ ഭാവി പരിപാടികൾ മറ്റുള്ളവരോട് പറയുന്നതാണ് ദൈവത്തെ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നതെന്ന് ശ്രീനിവാസൻ സാർ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. അതെത്ര സത്യമാണ്. നമ്മൾ എന്തൊക്കെ പ്ളാൻ ചെയ്‌തിരുന്നു. അതൊക്കെ നടന്നോ? പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരുവർഷത്തോളം നഷ്‌ടമായില്ലേ? ഒന്നുകിൽ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ലെന്ന് കരുതണം. അല്ലെങ്കിൽ മാറുന്നതുവരെ കാത്തിരിക്കണം. തത്‌കാലം ഈ ഒഴിക്കിനൊപ്പം ഇങ്ങനെ പോയേ പറ്റൂ.

സിനിമയുടെ കാര്യം വലിയ കഷ്‌ടമാണ്. ആറുമാസത്തിനിടെ ഏറെ നഷ്‌ടം സംഭവിച്ച വ്യവസായമാണ് സിനിമയും തിയേറ്റർ മേഖലയും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാൻ തുടങ്ങി. എന്നാണ് ഇതിനൊരവസാനം എന്നറിയില്ല. ആ വേദനകൾ മാറി എത്രയും വേഗം എല്ലാവർക്കും തിരിച്ചുവരാൻ എത്രയും വേഗം കഴിയട്ടെയെന്നാണ് പ്രാർത്ഥന'.

അഭിമുഖത്തിന്റെ പൂർണരൂപം സെപ്‌തംബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.