തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ എൻജിനീയറിംഗിന് പ്രവേശന പരീക്ഷയായ കീം 2020 ന്റെ ഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിംഗിന് 56,599 പേരും ഫാർമസി കോഴ്സുകൾക്ക് 44,390 പേരും യോഗ്യത നേടി.
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും.
കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിലേക്ക് കീം പരീക്ഷനടത്തിയാണ് പ്രൊഫഷണൽ കോഴ്‍സുകളിലേക്കുളള പ്രവേശനം നൽകുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് പ്രവേശന പരീക്ഷ നടത്തുന്നത്.കൊവിഡ് പ്രതിസന്ധി നിലനിന്നിരുന്നതിനാൽ അതീവ സുരക്ഷയോടെയാണ് കേരളത്തിൽ കീം പരീക്ഷകൾ നടന്നത്.