തിരുവനന്തപുരം: കേരളം നിയസഭ തിരഞ്ഞെടുപ്പിലേയ്ക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇക്കുറി സംസ്ഥാനത്ത് സി.പി.എം ഭരണ തുടര്‍ച്ച നേടുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. പുറത്തുവന്ന ചില സര്‍വ്വേഫലങ്ങൾ ഇക്കുറി എല്‍.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കും എന്ന് പ്രവചിക്കുന്നുണ്ട്.
എല്‍ഡിഎഫ് ആണ് ഭരണത്തില്‍ ഏറുന്നതെങ്കില്‍ പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം യുഡിഎഫ് ആണ് ഭരണത്തിലേറുന്നതെങ്കിലോ. ചര്‍ച്ചകള്‍ പലതാണ്. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയാകുമെന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാകും എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടെ പേരാണ് കൂടുതൽ ഉയർന്ന് കേൾക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി രംഗത്തുണ്ടെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇക്കുറി വടകര മണ്ഡലത്തിലേക്ക് മത്സരിക്കാതെ മുല്ലപ്പള്ളി മാറി നിന്നത് മുഖ്യമന്ത്രി പദം ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹത്തിന്റെ അണികള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ പ്രചരണം
അതേസമയം ഇവര്‍ മൂന്ന് പേരുമല്ലാതെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത്. ഇതോടെ രാഹുല്‍ ഗാന്ധികേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമോയെന്നുള്ള ചര്‍ച്ചകളും സജീവമായി.
രാഹുല്‍ ഗാന്ധിയാണ് വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതെങ്കില്‍ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കും. കേരളത്തിലെ യുവാക്കളില്‍ വലിയൊരു വിഭാഗം രാഹുല്‍ ഗാന്ധിക്കായി രംഗത്തിറങ്ങും. ഇന്ത്യയിലിന്ന് സത്യസന്ധത കൈമുതലായുള്ള ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി എന്നത് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും നിഷേധിക്കാനിടയില്ല.