osaka

സ്വെരേവ്,ബുസ്റ്റ, ബ്രാഡി എന്നിവരും സെമിയുറപ്പിച്ചു

ന്യൂ​യോ​ർ​ക്ക്:​ ​മു​ൻ​ ​ചാ​മ്പ്യ​ൻ​ ​ന​വോ​മി​ ​ഒ​സാ​ക്ക​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലി​ലെ​ത്തി.​ ​ക്വാ​ർ​ട്ട​റി​ൽ​ ​ഷെ​ൽ​ബി​ ​റോ​ജേ​ഴ്‌സി​നെ​ ​നേ​രി​ട്ടു​ള്ള​ ​സെറ്റു​ക​ളി​ൽ​ 6​​-3,​ 6​​-4​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ഒ​സാ​ക്ക​ ​സെ​മി​യു​റ​പ്പി​ച്ച​ത്.​ ​ഒ​രു​മ​ണി​ക്കൂ​ർ​ 20​ ​മി​നി​ട്ടി​ൽ​ ​മ​ത്സ​രം​ ​തീ​ർ​ന്നു.
ഇ​ത്ത​വ​ണ​ ​വി​സ്മ​യ​ക്കു​തി​പ്പ് ​തു​ട​രു​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​താ​രം​ ​ജെ​ന്നി​ഫ​ർ​ ​ബ്രാ​ഡി​യാ​ണ് ​സെ​മി​യി​ൽ​ ​ഒ​സാ​ക്ക​യു​ടെ​ ​എ​തി​രാ​ളി.​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​സ​ഖ്സ്ഥാ​ന്റെ​ ​യൂ​ലി​യ​ ​പു​ടി​ൻ​സേ​വ​യെ​ 6​​-3,​ 6​​-2​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ബ്രാ​ഡി​ ​ത​ന്റെ​ ​ആ​ദ്യ​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​സെ​മി​യി​ലെ​ത്തി​യ​ത്.​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​ജ​ർ​മ്മ​ൻ​ ​താ​രം​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വെ​രേ​വ് ​ക്രെ​യേ​ഷ്യ​ൻ​ ​താ​രം​ ​ബോ​ർ​ണ​ ​കോ​റി​ച്ചി​നെ​ 1-6,​ 7​​-6,​ 7​​-6,6​​-3​ന് ​വീ​ഴ്ത്തി​ ​അ​വ​സാ​ന​ ​നാ​ലി​ലെ​ത്തി.​ 3​ ​മ​ണി​ക്കൂ​ർ​ 25​ ​മി​നി​ട്ട് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ​സ്വെ​രേ​വ് ​കോ​റി​ച്ചി​ന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന​ത്.​ ​സ്വെ​രേ​വി​ന്റെ​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​സെ​മി​ ​പ്ര​വേ​ശ​ന​മാ​ണി​ത്.​ ​ഇ​ത്ത​വ​ണ​ത്തെ​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ണി​ലും​ ​സ്വെ​രേ​വ് ​സെ​മി​യി​ലെ​ത്തി​യി​രു​ന്നു.
ജോ​ക്കോ​വി​ച്ചി​നെ​ ​അ​യോ​ഗ്യ​നാ​ക്കി​യ​ ​വി​വാ​ദ​ ​മ​ത്സ​ര​ത്തി​ലൂ​ടെ​ ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ ​സ്പാ​നി​ഷ് ​​​താ​രം​ ​പാ​ബ്ലോ​ ​ക​രേ​നൊ​ ​ബു​സ്റ്റ​ ​അ​ഞ്ച് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് 3​​-6,​ 7-​​6,7​​-6,0​-​6, 6​​-3​ന് ​ഡെ​ന്നി​സ് ​ഷാ​പ്പ​ലോ​വി​നെ​ ​മ​റി​ക​ട​ന്ന് ​സെ​മി​യി​ലെ​ത്തി​യ​ത്.​ 4​ ​മ​ണി​ക്കൂ​ർ​ 8​ ​മി​നി​ട്ട് ​നീ​ണ്ട​ ​വാ​ശി​യേ​റി​യ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ​ബു​സ്റ്റ​ ​ത​ന്റെ​ ​ക​രി​യ​റി​ലെ​ ​ര​ണ്ടാം​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​സെ​മി​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.