കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പതിനൊന്നാം മണിക്കൂറിലേക്ക് കടന്നു. ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണ്ണക്കടത്തിന് സാഹായിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിന്റെ സ്ഥാപനങ്ങളുമായി ബിനീഷിനുളള ബന്ധവും മറ്റു സാമ്പത്തിക ഇടപാടുകളും എൻഫോഴ്സ്മെന്റ് ,സംഘം ആരായുന്നുണ്ട്. ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് സംഘം ബിനീഷിനെ ചോദ്യം ചെയ്യുന്നത്.