തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന നിർദേശത്തെ തുടർന്ന് സർവകക്ഷിയോഗം വിളിച്ചു ചേർക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മറ്റേന്നാൾ രാവിലെ പത്തുമണിയ്ക്കാണ് യോഗം വിളിച്ചുച്ചേർത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഏകാഭിപ്രായം ഉണ്ടാകാനാണ് സർവക്ഷിയോഗം വിളിച്ചു ചേർക്കുന്നത്. യോഗ തീരുമാനം അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സർക്കാർ നീക്കം. കുറച്ചു മാസങ്ങൾക്കുവേണ്ടി മാത്രമായി തിരഞ്ഞെടുപ്പ് നടത്തണ്ടയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പറഞ്ഞിരുന്നു. മതിയായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.