cricket

സൗ​ത്താം​പ്ട​ൺ​ ​:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ട്വ​ന്റി​​-20​ ​പ​ര​മ്പ​ര​യി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്‌​ട്രേ​ലി​യ​യ്ക്ക് 5​ ​വി​ക്കറ്റി​ന്റെ​ ​ആ​ശ്വാ​സ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇം​ഗ്ല​ണ്ട് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 145​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​സ്‌​ട്രേ​ലി​യ​ 3​ ​പ​ന്ത് ​ബാ​ക്കി​ ​നി​ൽ​ക്കെ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​(146​/5​).​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​വും​ ​ജ​യി​ച്ച​ ​ഇം​ഗ്ല​ണ്ട് ​പ​ര​മ്പ​ര​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​

26​ ​പ​ന്തി​ൽ​ 39​ ​റ​ൺ​സ് ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​ആ​രോ​ൺ​ ​ഫി​ഞ്ചും​ ​(4​ ​ഫോ​ർ​ 1​സി​ക്സ്),​ ​പു​റ​ത്താ​കാ​തെ​ 36​ ​പ​ന്തി​ൽ​ 39​ ​റ​ൺ​സെ​ടു​ത്ത​ ​മി​ച്ച​ൽ​ ​മാ​ർ​ഷും​ ​(2​ ​ഫോ​ർ​ 1​സി​ക്സ്)​ ​ആ​ണ് ​ആ​സ്‌​ട്രേ​ലി​യ​യെ​ ​വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കാ​ൻ​ ​ബാ​റ്റ്കൊ​ണ്ട് ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ത്.​ ​റ​ഷീ​ദ് ​ഇം​ഗ്ല​ണ്ടി​നാ​യി​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​നേ​ര​ത്തേ​ ​മി​ക​ച്ച​ ​ഫോം​ ​തു​ട​രു​ന്ന​ ​ജോ​ണി​ ​ബെ​യ​ർ്റ്റോ​യാ​ണ് ​അ​ർ​ദ്ധ​ ​സെ​​​ഞ്ച്വ​റി​യു​മാ​യി​ ​ഇം​ഗ്ല​ണ്ടി​നെ​ ​ഭേ​ദ​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​എ​ത്തി​ച്ച​ത് ​(44​ ​പ​ന്തി​ൽ​ 55​).​

മലൻ @1

ട്വന്റി​ -20 റാങ്കിംഗിൽ ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ പാക് താരം ബാബർ അസമിനെ മറികടന്ന് ഒന്നാമതെത്തി.