case-diary-

സ്വന്തം ക്ലാസിലെ കുട്ടിയുടെ അമ്മയ്ക്ക് നഗ്‌ന സെൽഫി അയച്ച അദ്ധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കി. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.


ബ്രിട്ടനിലെ നോർത്ത് വെയിൽസിലുള്ള പ്രൈമറി സ്കൂൾ വിദ്യാലയത്തിലെ അദ്ധ്യാപകനാണ് വിദ്യാർത്ഥിയുടെ അമ്മയ്ക്ക് സെൽഫി അയച്ചത്. 56കാരനായ ക്ലൈവ് ബീറ്റിയ്ക്ക് എതിരെയാണ് നടപടി. പ്രൈമറി ക്ലാസിലെ വിദ്യാർത്ഥിയുടെ അമ്മയ്ക്കാണ് ഇയാൾ നഗ്‌നനായി നിൽക്കുന്ന സെൽഫി അയച്ചത്. കുട്ടിയോട് അമ്മയുടെ വിവാഹ വേഷത്തിലുള്ള ചിത്രം അയച്ചുകൊടുക്കാനും ഇയാൾ ആവശ്യപ്പെട്ടു.


'ഐ ലവ് യുവർ മമ്മി' എന്ന മെസേജും കുട്ടിക്ക് അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രതി റിക്വസ്റ്റ് അയച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ പിതാവാണ് പരാതിയുമായി സ്‌കൂളിൽ എത്തിയത്. അധ്യാപകൻ അയച്ച മൂന്ന് നഗ്‌ന സെൽഫികളും മെസേജുകളും അദ്ദേഹം സ്‌കൂൾ പ്രിൻസി പരാതിക്കൊപ്പം ഹാജരാക്കി. തുടർന്നാണ് അധ്യാപകനെ പുറത്താക്കിയത്.


ഇയാൾക്കെതിരെ കൂടുതൽ നടപടിക്ക് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അതേ സമയം കുട്ടിയുടെ അമ്മ തനിക്ക് ബിക്കിനിയിട്ട ചിത്രം അയച്ചുതരികയും 'ഇനി നിങ്ങളുടെ ഊഴം' എന്നു മെസേജ് അയച്ചതായും ക്ലൈവ് അന്വേഷണ കമ്മിറ്റിയോട് പറഞ്ഞതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.