താൻ പുതിയതായി വാങ്ങിയ ആഡംബര കാർ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് ബോളിബുഡ് നടി സണ്ണി ലിയോൺ. ഇറ്റാലിയൻ വാഹന നിർമാണ കമ്പനിയായ മസെറാട്ടിയുടെ പുതിയ മോഡൽ കാറാണ് സണ്ണി വാങ്ങിയത്. ഈ കാറിന്റെ വില ഏകദേശം രണ്ട് കോടിക്ക് മുകളിൽ വരും. സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും കാറിൽ ഇരിക്കുന്ന ചിത്രവും സണ്ണി തന്റെ ഇൻസ്റ്റാഗ്രമിൽ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്ക് ഉളളിൽ തന്നെ ആരാധകർ ചിത്രത്തിന് പിന്തുണയുമായെത്തി.
അമേരിക്കയിലെ ലോസ് ഏഞ്ചലസ് നഗരത്തിലാണ് സണ്ണി ലിയോൺ ഇപ്പോൾ കുടുംബവുമായി താമസിക്കുന്നത്. മസെറാട്ടി കാറിന്റെ ഷോറൂം ദൃശ്യങ്ങൾ പോസ്റ്റു ചെയ്ത് കൊണ്ട് കാർ വാങ്ങുന്നത് സംബന്ധിച്ച ചില സൂചനകൾ കഴിഞ്ഞ ദിവസം സണ്ണി ആരാധകർക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കാറിന്റെ ചിത്രം ഭർത്താവിനൊപ്പം സണ്ണി പങ്കുവച്ചത്.