പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി.
മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോയുടെ രൂപകൽപനയും നിർമാണവുമെല്ലാം പൂർണമായും ഇന്ത്യയിലാണ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത നൽകുന്ന മികച്ച പ്രകടനം, 2.3 സെക്കൻഡിനുള്ളിൽ 0-20 കിലോമീറ്റർ ആക്സിലറേഷൻ, 12.7 ഡിഗ്രി ബെസ്റ്റ്-ഇൻ-ക്ലാസ്സ് ഗ്രേഡബിലിറ്റി എന്നിവയാണ് ട്രിയോ വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര ട്രിയോയുടെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 50 പൈസ മാത്രമാണ്. ഇതുവഴി ഇന്ധനച്ചെലവിൽ പ്രതിവർഷം 45,000 രൂപ വരെ ലാഭിക്കാൻ കഴിയും. സീറോ മെയ്ന്റനൻസ് വേണ്ട ലിഥിയം അയൺ ബാറ്ററിയും, 1,50,000 കിലോമീറ്റർ അനായാസ റണ്ണിംഗുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 8 കിലോവാട്ട് കരുത്തുള്ള പുതിയ എ സി ഇൻഡക്ഷൻ മോട്ടോറും ഏറ്റവും ഉയർന്ന 42 എൻ..എം..ടോർക്കും മണിക്കൂറിൽ 55 കിലോമീറ്റർ ടോപ്പ് സ്പീഡും, 12.7 ഡിഗ്രി ഗ്രേഡബിലിറ്റിയും. ട്രിയോയുടെ പ്രത്യേകതയാണ്.
നൂതന ലിഥിയം അയൺ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ മഹീന്ദ്ര ട്രിയോക്ക് ഒറ്റ ചാർജിൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയുള്ള, ഗിയർലെസ്, ക്ലച്ച്-ലെസ്, വൈബ്രേഷൻ രഹിത പ്രവർത്തനം സുഖകരവും ക്ഷീണം തോന്നാത്തതുമായ ഡ്രൈവിങ്ങ് അനുഭവം പകർന്നു നല്കുന്നു ..പോർട്ടബിൾ ചാർജറായതിനാൽ എവിടെ നിന്നും ചാർജ് ചെയ്യാം. കൂടാതെ, 15 എ സോക്കറ്റ് ഉപയോഗിച്ച് ഫുൾച്ചാർജ് ചെയ്യാനുളള സൗകര്യവും പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും മെച്ചപ്പെട്ടസംരക്ഷണവും ഉറപ്പുനൽകുന്നു.. എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന മോഡുലാർ റസ്റ്റ് ഫ്രീ ഷീറ്റ് മോൾഡിംഗ് കോമ്പൗണ്ട് (എസ്എംസി) പാനലുകൾ. ബെസ്റ്റ്-ഇൻ-സെഗ്‌മെൻ്റ് വീൽബേസ്: 2073 എംഎം വീൽബേസ്, മികച്ച ലെഗ് റൂമും ട്രിയോയെ ശ്രദ്ധേയമാക്കുന്നു.
മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ട്രിയോയുടെ ഫെയിം സബ്സിഡി കിഴിച്ചുള്ള എക്സ് ഷോറൂം വില 2.7 ലക്ഷം രൂപയാണ്. ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ നൽകുന്ന 25,000 രൂപയുടെ സബ്സിഡിയും ലഭിക്കും.