ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,011,870 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 907,248 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 20,082,808 പേർ രോഗമുക്തി നേടി.
വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും അമേരിക്കയാണ് ആദ്യ സ്ഥാനത്ത്. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രസീലിനെ മറികടന്ന് ഇന്നലെ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. യു എസിൽ 6,548,737 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 195,196 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,840,461 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ 4,462,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75,091 പേർ മരിച്ചു. 3,466,819 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 4,199,332 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 128,653 ആയി. 3,453,336 പേർ സുഖം പ്രാപിച്ചു.