ന്യൂഡൽഹി: റാഫേല്‍ വിമാനങ്ങള്‍ ഇന്ന് ഓദ്യോഗികമായി സൈന്യത്തിന്റ ഭാഗമാവും. അംബാലയിലെ വ്യോമസേനാ കേന്ദ്രത്തില്‍ രാവിലെ പത്ത് മണിക്കാണ് ചടങ്ങ് നടക്കുക. ആദ്യ ബാച്ചിലെ അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ. എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആർ.ഡി.ഒ. ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കും.
പരിപാടിക്കായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാകും. ജൂലായ് 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റാഫാൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്.