കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പ് വിവാദത്തിൽ മഞ്ചേശ്വരം എം എൽ എ എം സി ഖമറുദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം ഖമറുദീനെതിരെ 14 കേസുകൾ കൂടി ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കാസർകോട് ഡി വൈ എസ് പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കേസ് കൈമാറാനാണ് സാദ്ധ്യത.സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. കാസർകോട് പൊലീസ് മേധാവി ഡി. ശില്പയുടെ കീഴിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറിനാണ് നിലവിൽ കേസുകൾ കൈമാറിയിട്ടുള്ളത്.