-israel

ന്യൂഡൽഹി: ഇസ്രായേലും യു എ ഇയും തമ്മില്‍ നിര്‍ണായകമായ നയതന്ത്രബന്ധത്തിന് തുടക്കം കുറിച്ചത് അറബ് രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലും ചില ച‌ർച്ചകൾ നടന്നിരുന്നു. ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യു എ ഇ. ഇപ്പോൾ ത്രിരാഷ്ട്ര സഹകരണം ശക്തമാക്കാനൊരുങ്ങുകയാണിവ‌ർ.

യു എ ഇയും ഇസ്രയേലും തമ്മിലുള്ള ചരിത്ര ഉടമ്പടി ഒപ്പുവയ്ക്കുന്നത് സെപ്തംബര്‍ 15നാണ്. ഈ ചരിത്ര നിമിഷത്തിന് ആതിഥേയത്വം വഹിക്കുക അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപാണ്. യു എ ഇയുമായുള്ള ത്രിരാഷ്ട്ര സഹകരണത്തിന് ഇന്ത്യയോട് ഇസ്രായേൽ നിർദേശിക്കുന്നു. കൃഷി, സാങ്കേതിവിദ്യ, ജലം എന്നീ മേഖലകളിലെ ത്രിരാഷ്ട്ര സഹകരണത്തെ കുറിച്ച് ഇന്ത്യയുമായി ആലോചിക്കുന്നുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഏഷ്യ പസഫിക് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

യു എ ഇ -ഇന്ത്യ- ഇസ്രായേൽ, എന്നീ മൂന്ന് രാജ്യങ്ങളുടെയും സഹകരണം പ്രയോജനമുള്ളതാണ്. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യമാണ് യു എ ഇ. ഈജിപ്തിന് ശേഷം ഇസ്രായേലിനെ അംഗീകരിക്കുന്ന മൂന്നാമത്തെ അറബ് രാജ്യവുമായി മാറി. യു എൻ വിദേശ നയവുമായി പുതിയകാഴ്ചപ്പാടോടെ നീങ്ങുകയാണ്-അദ്ദേഹം പറ‌ഞ്ഞു.

ജറുസലേമിൽ എംബസി തുറക്കുന്ന ആദ്യത്തെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായി മാറി കൊസോവ. യു എ ഇയും ഇസ്രായേലും തമ്മിലുള്ള പുതു ചരിത്രമെഴുതിക്കൊണ്ടായിരുന്നു ഇസ്രായേൽ വിമാനം യു എ യിലെത്തിയിരുന്നത്. ഇസ്രായേലി ഉത്‌പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ വിലക്കുകളും യു എ ഇ പിൻവലിച്ചിരുന്നു.

അതേസമയം, ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനായി (എഫ് ടി എ) ശ്രമിക്കുകയാണെന്ന് കോഹൻ പറഞ്ഞു. ഏഷ്യ പസഫിക്കിലുള്ള ഞങ്ങളുടെ പങ്കാളികളെ ഇന്ത്യയിൽ നിക്ഷേപം നടത്താനും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു.

ചെെന,വിയറ്റ്നാം, കൊറിയയുമായും എഫ് ടി ഐ ഉടനുണ്ടാകും. ഇസ്രായേലിൽ ചെെനയുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. ഇന്ത്യയുമായി പ്രത്യേക ചരക്കുകൾക്കായി ഒരു കരാറുണ്ട്. കുറഞ്ഞ താരിഫിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഏറ്റവും നൂതനമായ എഫ് ടി എ കൊറിയയുടേതാണ്. 2011ൽ ചെെനയുമായും വിയറ്റ്നാമുമായാണ് നോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നൂതന ഘട്ടത്തിലല്ല. ഇന്ത്യയുമായുള്ള താരിഫ് കുറയ്ക്കേണ്ടതുണ്ടെന്നും കോഹൻ വ്യക്തമാക്കി.

2017ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇതിൽ ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമോ എന്ന് വിദഗ്ദ്ധർ ചോദ്യമുന്നയിച്ചിരുന്നു. അതേസമയം ഇന്ത്യ- ചെെന അതി‌ർത്തി ത‌ർക്കത്തെ കുറിച്ചും കോഹൻ പ്രതികരിച്ചു.

ഞങ്ങൾക്ക് ഇന്ത്യയുമായി നല്ല ബന്ധമുണ്ട്. അതുപോലെ ചെെനയുമായും നല്ല ബന്ധമാണ്. എഷ്യയുമായി ഞങ്ങൾ നല്ല രീതിയിൽ ബന്ധം പുലർത്താൻ ശ്രമിക്കുന്നു.-ഗിൽഹാദ് കോഹൻ വ്യക്തമാക്കി. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.