rajnath-singh

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റാഫേൽ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതൽ ശക്തിപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ന് രാവിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റാഫേൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡി ആർ ഡി ഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Big day for the Indian Air Force! Attending the Rafale Induction Ceremony in Ambala. Watch! https://t.co/pwhn77h1LH

— Rajnath Singh (@rajnathsingh) September 10, 2020