snake-bite

ബാങ്കോക്ക്: രാവിലെ ശുചിമുറിയിൽ കയറിയ 18 കാരന് നേരിടേണ്ടി വന്നത് ജീവിതത്തിൽ ഏ‌റ്റവും വേദനിപ്പിക്കുന്ന അനുഭവമാണ്. ശുചിമുറിയിൽ പതുങ്ങിയിരുന്ന പാമ്പ് പതിനെട്ടുകാരന്റെ ജനനേന്ദ്രിയത്തിൽ കൊത്തി. തായ്ലാ‌ന്റിലെ നോന്ദബുരിയിലാണ് സംഭവം. ടൊയ്ല‌റ്റ് സീ‌റ്റിനിടെ പതുങ്ങിയിരുന്ന ചെറിയൊരു പെരുമ്പാമ്പാണ് കൊത്തിയത്.

വൈകാതെ വേദന കൊണ്ട് പുളഞ്ഞ ഇയാളെ അടുത്തുള‌ള ബാംഗ് യായി ആശുപത്രിയിലെത്തിച്ചു. ഡോക്‌ടർമാർ ഉടൻ ചികിത്സ നൽകി. തിരികെ വീട്ടിലെത്തിയ ഇയാളുടെ അമ്മ നോക്കുമ്പോൾ ടോയ്‌ല‌റ്റ് സീ‌‌റ്റിനടിയിൽ അപ്പോഴും പതുങ്ങിയിരിക്കുകയായിരുന്നു പാമ്പ്. നാലടിയോളം നീളമുള‌ള പാമ്പിനെ മൃഗ സംരക്ഷകരെത്തി പിടികൂടി കാട്ടിൽ മോചിപ്പിച്ചു.

ശുചിമുറിയോട് ചേർന്നുള‌ള ഡ്രെയിനേജ് കുഴലിലൂടെയാകാം പാമ്പ് അകത്ത് കടന്നതെന്ന് കരുതുന്നതായി മൃഗസംരക്ഷകർ അറിയിച്ചു.പാമ്പിന്റെ ആക്രമണത്തിനിരയായ പതിനെട്ടുകാരൻ ഇപ്പോൾ സുഖംപ്രാപിച്ച് വരികയാണെന്ന് ഇയാളുടെ അമ്മ അറിയിച്ചു.