ന്യൂയോർക്ക്: മഹാമാരി അമേരിക്കയിൽ പടർന്നു പിടിക്കുന്നതിന് മുമ്പു തന്നെ കൊവിഡിനെ കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ ധാരണയുണ്ടായിരുന്നതായി പ്രശസ്ത അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ മറ്റൊരു സുപ്രധാന വെളിപ്പെടുത്തൽ കൂടി ട്രംപ് നടത്തിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
റേജ് എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങളായിരുന്നു നേരത്തെ പുറത്തു വന്നത്. ട്രംപിന്റെ അഭിമുഖങ്ങളാണ് ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെ കുറിച്ചാണ് പുസ്തകത്തില മറ്റൊരു വെളിപ്പെടുത്തൽ. വുഡ്‌വാര്‍ഡ് പുസ്തകത്തില്‍ ട്രംപ് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ചകള്‍ക്കപ്പുറമുള്ള ബന്ധം ട്രംപിന് കിം ജോംഗുമായി ഉണ്ടായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
2018ൽ സിംഗപ്പൂരിൽ വച്ച് ഉത്തരകൊറിയൻ നേതാവിനെ ആദ്യമായി കണ്ടപ്പോൾ കിമ്മിനോട് ട്രംപിന് മതിപ്പ് തോന്നിയിരുന്നു. കിം എല്ലാം തന്നോട് പറയുന്നതായും ട്രംപ് വാദിച്ചിരുന്നു. സ്വന്തം അമ്മാവനെ കിം എങ്ങനെ കൊന്നുവെന്നതിന്റെ ഗ്രാഫിക്കൽ വിവരം പോലും ട്രംപുമായി പങ്കുവച്ചതായും പറയുന്നു.
കിമ്മുമായി ആണവായുധ ചർച്ചയിൽ ഉത്തര കൊറിയ ഒരിക്കലും ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ ട്രംപ് തള്ളിയിരുന്നു. അതേ സമയം രണ്ടുതവണ ഉച്ചകോടി നടത്തിയിട്ടും ഉത്തരകൊറിയന്‍ വിഷയത്തില്‍ ട്രംപിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന വാദത്തെയും ട്രംപ് അഭിമുഖത്തില്‍ എതിര്‍ക്കുന്നുണ്ട്.
ഉച്ചകോടിയിൽ വലിയ കാര്യമില്ലെന്ന് പറഞ്ഞ് കിമ്മുമായുള്ള മൂന്ന് കൂടിക്കാഴ്ചകളെ കുറിച്ചുള്ള വിമർശനങ്ങളും ട്രംപ് തള്ളി. രണ്ട് ദിവസം കൊണ്ട് കിമ്മിനെ കാണും. ഒന്നും കെവിട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. ഒരു വീടിനെ സ്നേഹിക്കുന്ന ഒരാൾക്ക് അത് വിൽക്കാൻ സാധിക്കില്ലെന്ന് ഉത്തരകൊറിയയുടെ ആണവായുധ ശേഖരണത്തെ കുറിച്ച് ട്രംപ് ഉപമിച്ചു.
കിം ട്രംപിന് കത്തെഴുതിയിരുന്നതായും പറയുന്നു. ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടെന്നും ഒരു മാന്ത്രിക ശക്തിയായി അത് പ്രവർത്തിക്കുന്നെന്നുമാണ് കത്തിൽ കുറിച്ചിരിക്കുന്നത്. പുസ്തകത്തിൽ അമേരിക്കയിലെ വർഗീയതയെ കുറിച്ചും പ്രതികരിച്ചു. ഒരു വെളുത്ത മനുഷ്യനെന്ന നിലയിൽ കറുത്ത അമേരിക്കക്കാർക്ക് തോന്നുന്ന കോപവും വേദനയും നന്നയി മനസിലാക്കാനുള്ള ഉത്തരവാദിത്തം കഴിവ് തങ്ങൾക്കുണ്ടോയെന്ന് വുഡ് വാർഡ് ട്രംപിനോട് ചോദിച്ചു. എനിക്കങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കയിൽ വംശീയതയുണ്ടോ എന്ന ചോദ്യത്തിനും ട്രംപ് ഉത്തരം നൽകിയിരുന്നു. എന്നാൽ അത് നിർഭാഗ്യകരമായിരുന്നെന്നായിരുന്നു മറുപടി. അമേരിക്ക 2017-ല്‍ ഉത്തരകൊറിയയുമായി ഒരു ആണവയുദ്ധത്തിന്റെ വക്കുവരെ എത്തിയിരുന്നതായും ട്രംപിനെ ഉദ്ധരിച്ച് പുസ്തകം പറയുന്നു.
"ഒരു ആണവായുധം നിർമിച്ചിട്ടുണ്ട്. രാജ്യത്ത മുമ്പ് ആരും കണ്ടിട്ടില്ലാത്ത ആയുധ സംവിധാനം നിങ്ങൾ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തവ ഞങ്ങളുടെ പക്കലുണ്ട്. റഷ്യയെയും ചെെനയെയും പറഞ്ഞുകൊണ്ടായിരുന്നു പരാമർശിച്ചത്. യു എസിന് രഹസ്യമായ ആയുധവ്യവസ്ഥയുണ്ടെന്നും വുഡ് വാർഡിന്റെ പുസ്തകത്തിൽ പറയുന്നു.
അമിത വിശ്വാസമുള്ള വിഡ്ഡികളാണ് പ്രസിഡന്റിന് ചുറ്റുള്ള ഏറ്റവും അപകടകാരികളെന്ന് ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേശകനുമായ ജാരെഡ് കുഷ്നർ വ്യക്തമാക്കിയതായി പുസ്തകത്തിൽ പരാമർശിക്കുന്നു.
ട്രംപിനെ മനസിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആലീസ് ഇൻ വണ്ടർലാന്റ് പുസ്തകം വായിക്കാനും കുഷ്നർ പറഞ്ഞു. ചില ഉന്നത ഭരണാധികാരികൾ എങ്ങനെ തങ്ങളുടെ സ്ഥാനം ഉപേക്ഷിക്കപ്പെട്ടു എന്നും പുസ്തം ചർച്ചചെയ്യുന്നുണ്ട്. യു എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ജെയിംസ് മാറ്റിസ് ട്രംപുമായുള്ള അഭിപ്രായ വ്യത്യസത്തെ തുടർന്നായിരുന്നു രാജിവച്ചത്. ഇക്കാര്യവും ബുക്കിൽ വ്യക്തമാക്കുന്നു.