വത്തിക്കാൻ സിറ്റി: രുചികരമായ ഭക്ഷണവും ലൈംഗിക ബന്ധവും ആസ്വദിക്കുന്നത് പാപമല്ലെന്നും അവ ദൈവികമായ പ്രവർത്തനങ്ങളാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇറ്റാലിയൻ എഴുത്തുകാരനും ഭക്ഷണ വിദഗ്ദ്ധനുമായ കാർലോ പെട്രിനിയുടെ ടെറ ഫ്യൂച്യുറ (മാർപാപ്പയുമായുള്ള സംഭാഷണങ്ങൾ) എന്ന പുസ്തകത്തിലാണ് മാർപാപ്പയുടെ ഈ പരാമർശമുള്ളത്.
മാർപാപ്പയുമായുള്ള അഭിമുഖങ്ങളുടെ ശേഖരമാണ് ടെറ ഫ്യൂച്യുറ.
ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യകരമാകുന്നു. അതുിപോലെ ലൈംഗിക സുഖം പ്രണയത്തെ മനോഹരമാക്കുന്നു. അത് ജീവി വർഗത്തിന്റെ നിലനിൽപിന് ഉറപ്പുനൽകുന്നുവെന്നും മാർപാപ്പ പറഞ്ഞു. അമിതമായ ധാർമികതയ്ക്ക് ഇപ്പോൾ സഭയിൽ സ്ഥാനമില്ലെന്നും ഇതിനെ എതിർക്കുന്ന കാഴ്ചപ്പാടുകൾ ഈ ചരിത്രത്തിൽ പലപ്പോഴും ദേഷം വരുത്തിയിട്ടുണ്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആനന്ദം ദൈവത്തിൽ നിന്ന് നേരിട്ട് വരുന്നതാണെന്നും അതിന് കത്തോലിക്കരോ, ക്രിസ്ത്യാനിയെന്നോ മറ്റാരെങ്കിലുമെന്നോ വേർതിരിവില്ലെന്നും മാർപാപ്പ പറഞ്ഞു. മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദത്തെ സഭ അപലപിക്കുന്നുണ്ടെങ്കിലും മറുവശത്ത് മനുഷ്യത്വപരവും ധാർമികവുമായ ആനന്ദത്തെ ഉൾക്കൊള്ളണമെന്നും മാർപാപ്പ പറഞ്ഞു.