suresh-gopi-major-ravi

സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ മേജർ രവി. സുരേഷ് ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ലെന്നും, സ്വന്തം കാശു മുടക്കി സുരേഷ് ഗോപി ചെയ്യാറുള്ള പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മേജർ രവി വ്യക്തമാക്കി.

'സുരേഷ് ഗോപിയെ കുറിച്ചിട്ട് ട്രോളുകൾ ഇറക്കുന്നത് കാണാം. ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ‌ ഇരുന്ന് പറയുന്നതാണത്. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല. അവർ ചെയ്യാത്തത് സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. എനിക്കിത്ര വേണമെന്ന് ബാർഗയിൻ ചെയ്യും,​ അഭിനയിക്കാൻ പോയാൽ. ആ ഇത്ര വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. സുരേഷിനോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് എന്താ ഇതൊക്കെ പറയാത്തതെന്ന്. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ...അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് ഈ പട്ടാളക്കാരന് കാണാന ആഗ്രഹിക്കുന്നത്'.

അഭിമുഖത്തിന്റെ പൂർണരൂപം-