ബെയ്‌റൂട്ട്: ലെബനാനിൽ ഓഗസ്‌റ്റ് 4ന് സ്‌ഫോടനമുണ്ടായ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്തിന് സമീപം ഇന്ന് വൻ തീപിടുത്തം. കറുത്ത കട്ടി പുക സ്ഥലത്ത് നിന്നും ഉയരുന്നുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുൻപ് സ്‌ഫോടനമുണ്ടായപ്പോൾ മൂവായിരം ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അന്ന് 190 പേർ മരണമടയുകയും 6500 പേർക്ക് പരുക്കേൽക്കുകയുമുണ്ടായി.തുറമുഖത്തിന് സമീപമുളള നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്‌തു.
അഗ്നി ശമന സേനാംഗങ്ങൾ തീയണയ്‌ക്കാൻ ശ്രമിക്കുകയാണെന്നും ടയറുകൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്നും ദേശീയ മാദ്ധ്യമ ഏജൻസി റിപ്പോർട്ട് ചെയ്തു.വലിയ ദുരന്തത്തിന് ഒരു മാസത്തിന് ശേഷമുണ്ടായ തീപിടുത്തം ബെയ്‌റൂട്ടിൽ വലിയ ആശങ്കയാണുണ്ടാക്കിയത്.