beirut

ബെയ്​റൂത്ത്​: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത്​ വീണ്ടും വൻ തീപിടിത്തം. ലോകത്തെ നടുക്കിയ സ്​ഫോടനമുണ്ടായി ആഴ്​ചകൾക്കകമാണ്​ വീണ്ടും തീപിടിത്തമുണ്ടായത്​. വലിയ തോതിൽ പുക തുറമുഖത്ത്​ നിന്ന്​ ഉയരുന്നതിന്റെ ചിത്രങ്ങൾ പുറത്ത്​ വന്നിട്ടുണ്ട്​.

അതേസമയം, തീപിടിത്തത്തിൻെറ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. തീയണക്കാനായി സൈന്യത്തിൻെറ ഹെലികോപ്​ടറുകൾ സംഭവസ്ഥലത്തേക്ക്​ എത്തിയിട്ടുണ്ട്​. ആളപായമുണ്ടോയെന്ന് അറിവായിട്ടില്ല. ആഗസ്​റ്റ്​ നാലിന്​ തുറമുഖത്ത്​ സൂക്ഷിച്ച 2,750 ടൺ അമോണിയം നൈട്രേറ്റിന്​ തീപിടിച്ചുണ്ടായ സ്​ഫോടനത്തിൽ 191 പേരാണ് കൊല്ലപ്പെട്ടത്​.