vyshnav-

ഗുരുവായൂര്‍ : അഷ്ടമിരോഹിണി നാളിലെ ഗോപികാനൃത്തത്തില്‍ കൃഷ്ണനെ 'വൈറല്‍' ആക്കിയ വിദ്യാര്‍ഥിയാണ് വൈഷ്ണവ.

അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ഗോപികാനൃത്തത്തില്‍ വൈഷ്ണവയുടെ കൃഷ്ണവേഷം ഏറെ ശ്രദ്ധേയമായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇത് ഏറെ പ്രചരിക്കുകയും ചെയ്തു.

അതിനുശേഷം വൈഷ്ണവയുടെ കലാജീവിതം തന്നെ മാറിമറിഞ്ഞു. ഹരിഹരന്‍, ജോഷി, ജിത്തു ജോസഫ് തുടങ്ങിയ സംവിധായകര്‍ സിനിമയിലേക്ക് ക്ഷണിച്ചു. നിരവധി സീരിയലുകാരും എത്തി. പക്ഷേ, നല്ലൊരു നര്‍ത്തകിയാകുക എന്നതാണ് സ്വപ്നമെന്നതുകൊണ്ട് സിനിമ വേണ്ടെന്നുവെയ്ക്കുകയായിരുന്നു. എങ്കിലും അനേകം ചാനല്‍ പരിപാടികളിലും ഉദ്ഘാടനപരിപാടികളിലും അതിഥിയായി എത്തി.

ഇപ്പോൾ ഇതാ വീണ്ടും കൃഷ്ണ വേഷത്തിൽ വൈറലായിരിക്കുകയാണ് വൈഷ്ണവ. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോയും വൈറലായി കഴിഞ്ഞു. രാഹുല്‍ രവി എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

vyshnav-

vyshnav-